IPL 2020 - KKR Beat RR by 37 runs | Oneindia Malayalam

2020-10-01 10

KKR Beat RR by 37 runs
ദുബായിലെ പിച്ചില്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ ചീട്ടുകൊട്ടാരം പോലെ വീണുടഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 37 റണ്‍സ് ജയം. ചെന്നൈ, പഞ്ചാബ് ടീമുകളെ വിറപ്പിച്ച രാജസ്ഥാന്‍ റോയല്‍സിന് ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒന്നുപൊരുതാന്‍ പോലും കഴിഞ്ഞില്ല. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ടീം 137 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. സീസണില്‍ രാജസ്ഥാന്റെ ആദ്യ പരാജയമാണിത്.